ഗ്രാജുവേറ്റ് അപ്രൻ്റിസ് ട്രെയിനി വാക്ക് ഇൻ ഇന്റർവ്യൂ

At Malayalam
0 Min Read

      
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) യുടെ ഒരു ഒഴിവിലേക്ക് ജനുവരി 16ന് രാവിലെ 11 ന് സി ഡി സിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
       
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16 രാവിലെ 10.30ന് സി ഡി സിയിൽ എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വർഷ കാലയളവിലേക്കാണ്.

Share This Article
Leave a comment