ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ ആയിരുന്ന എൻ എം വിജയൻ്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വയനാട്ടിലെത്തി വിജയൻ്റെ കുടുംബവുമായി ചർച്ച ചെയ്താണ് മറ്റ് നേതാക്കളുടെതിൽ നിന്നും വ്യത്യസ്ത അഭിപ്രായം തിരുവഞ്ചൂർ പറഞ്ഞത്. ഉന്നത നേതാക്കൾ ഇപ്പെട്ടാണ് തിരുവഞ്ചൂരിനെയും സംഘത്തേയും അനുനയത്തിനായി വയനാട്ടിൽ അയച്ചത്.
വിജയൻ്റെ കുടുംബം കെ സുധാകരനും വി ഡി സതീശനുമെതിരെ രൂക്ഷ വിർശനം ഉന്നയിച്ചിരുന്നു. മാത്രമല്ല ഐ സി ബാലകൃഷ്ണൻ എം എൽ എ , എൻ ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കളുടെ നിലയും പരുങ്ങലിലായിരുന്നു. ടി സിദ്ദിഖ് ഉൾപ്പെടെയുള്ള നേതാക്കൾ വിജയൻ ഉണ്ടാക്കിയ ബാധ്യത കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും അത് വ്യക്തിപരമായ ബാധ്യതയാണെന്നും പ്രതികരിച്ചിരുന്നു. ഇതിനിടെ വിജയൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി സി പി എം ശക്തമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ സി പി എം സമരത്തിനിറങ്ങുകയും ഐ സി ബാലകൃഷ്ണൻ്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടാണ് അനുനയവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എത്തിയത്. അര നൂറ്റണ്ടോളം കോൺഗ്രസുകാരനായിരുന്ന ഒരാൾക്ക് പാർട്ടിയിൽ നിന്നു നീതി ലഭിക്കാൻ സി പി എം സമരം ചെയ്യേണ്ടി വന്നതായി സി പി എം നേതാക്കൾ പ്രതികരിച്ചു.