സൗത്ത് കലിഫോർണിയയിൽ കാട്ടുതീ പടരുന്നു. പസിഫിക് പാലിസേഡ്സിൽ നിന്നാരംഭിച്ച കാട്ടുതീ ലോസ് ഏഞ്ചൽസിൽ പടരുകയാണ്. ഏകദേശം 2,900ത്തോളം ഏക്കറിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. പ്രദേശത്ത് നിന്ന് 30,000ത്തോളം പേരെ ഒഴിപ്പിക്കുകയാണ്. ബുൾഡോസറുകൾ എത്തിച്ച് വാഹനങ്ങൾ നീക്കം ചെയ്യുന്നുണ്ട്. 10 ഏക്കറിലായി പടർന്ന കാട്ടുതീ പിന്നീട് 2,900 ഏക്കറിലേക്ക് വ്യാപിക്കുകയായിരുന്നു.
അതിവേഗം കാട്ടുതീ പടരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈറ്റൻ കാന്യോണിലെ അൽറ്റഡേനയിലും കാട്ടുതീ പടരുന്നതായി വിവരമുണ്ട്. പസിഫിക് പാലിസേഡ്സിലെ വീടുകൾ കാട്ടുതീയിൽ തകർന്നിട്ടുണ്ട്. ലോസ് ഏഞ്ചൽസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമാതാരങ്ങളുൾപ്പെടെ നിരവധി പ്രശസ്തർ കാട്ടുതീ പടരുന്ന മേഖലകളിൽ താമസിക്കുന്നുണ്ട്. കാട്ടുതീ ലോസ് ഏഞ്ചൽസിലെ വിമാന സർവീസുകളെയും ബാധിച്ചു.