നീലഗിരിയിൽ ചെന്നാൽ മാസ്ക് നിർബന്ധം

At Malayalam
0 Min Read

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതായി വിവരം. എച് എം പി വി ബാധ കടുക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. നീലഗിരി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. പ്രദേശവാസികൾക്കും ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ കർശന നിർദേശമുണ്ട്.

എന്നാൽ എച് എം പി വി ബാധയെ അമിതമായി ഭയക്കേണ്ടതില്ലന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണ തണുപ്പു സമയത്തുണ്ടാകുന്ന ഒരു തരം വൈറസ് ബാധയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നും അനാവശ്യ ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്നുമാണ് വിദഗ്ധർ നൽകുന്ന ഉപദേശം.

Share This Article
Leave a comment