ആലപ്പുഴ ബീച്ചിന് സമീപം ഉള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അമ്മ തൊട്ടിലിൽ ഈ വർഷത്തെ ആദ്യ അതിഥിയെത്തി. 2.750 ഗ്രാം തൂക്കമുള്ള രണ്ട് ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ലഭിച്ചത്. അമ്മ തൊട്ടിലിൽ ലഭിക്കുന്ന 17-ാമത് കുട്ടിയാണിത്.
നിലവിൽ കുഞ്ഞ് ആശുപത്രിയിൽ നീരിക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്ന് ഇല്ല. കുഞ്ഞിന് നതാലിയ എന്ന് പേരിട്ടു. ചൈൾഡ് വെൽഫയർ കൗൺസിലിൻ്റെ നടപടിക്രമം പൂർത്തീകരിച്ച് കുട്ടിയെ നാളെ ആലപ്പുഴയിലുള്ള ശിശുക്ഷേമസമിതിയുടെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.