2025 – 26ലെ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നാലാമത്തെ പൂർണ ബജറ്റാണിത്. ജനുവരി 17നാണ് ഇനി നിയമസഭ ചേരുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ദേഹത്തിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം സഭയിൽ അവതരിപ്പിക്കും.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ശേഷം 23ന് പിരിയുന്ന സഭ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി ഏഴിനാണ് വീണ്ടും ചേരുന്നത്. തുടർന്ന് മൂന്നു ദിവസത്തെ പൊതുചർച്ചയ്ക്ക് ശേഷം 13ന് പിരിയും. മാർച്ച് മൂന്നിന് വീണ്ടും ചേർന്ന് സമ്പൂർണ്ണ ബഡ്ജറ്റ് പാസാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.