കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിൽ നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് ഡോക്ടർമാർ .ആവശ്യമെങ്കിൽ സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. സമരത്തിന് പിന്തുണയുമായി സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ പന്തംകൊളുത്തി പ്രകടനം നടത്തി.
കേസന്വേഷിക്കുന്ന സിബിഐയുടെ അനാസ്ഥയ്‌ക്കെതിരെയും വിമർശനം ശക്തമാണ്. കൊലക്കേസിലും ബലാത്സംഗക്കേസിലും സഞ്ജയ് റോയിയെന്ന ഒരാളെ മാത്രമാണ് പ്രതിചേർത്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ജാമ്യം നേടി.