പമ്പയിലെ സ്പോട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നു

At Malayalam
0 Min Read

ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിൽ ഏഴ് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. അത് പത്തെണ്ണമാക്കി വർധിപ്പിക്കാനാണ് തീരുമാനമായത്. കൂടാതെ 60 വയസ് കഴിഞ്ഞവർക്കായി പ്രത്യേക കൗണ്ടറും തുറക്കും.

ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം ഈ കൈക്കൊണ്ടത്. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

Share This Article
Leave a comment