ടിക്കറ്റ് ബുക് ചെയ്യാൻ നിവൃത്തിയില്ലാതെ യാത്രക്കാർ

At Malayalam
1 Min Read

ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യാൻ കഴിയുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. റെയിൽവേയുടെ ഐ ആർ സി ടി സി സൈറ്റിൽ കയറിയാൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ടിക്കറ്റ് ബുക്കു ചെയ്യാൻ സാധിക്കില്ല എന്ന അറിയിപ്പാണ് കാണുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.

അറ്റകുറ്റപണിയെ സംബന്ധിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അത് എപ്പോൾ പൂർത്തിയാകുമെന്ന് അതിൽ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ സൈറ്റ് പ്രവർത്തിച്ചിരുന്നുവത്രേ.

ക്രിസ്തുമസ് – പുതുവത്സര ദിനത്തോടനുബന്ധിച്ച് യാത്ര ചെയ്യുന്നവർക്ക് ഇത് ആകെ പ്രതിസന്ധി സൃഷ്ടിച്ചതായി പറയുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് സൈറ്റ് തകരാറിലായതെന്നും യാത്രക്കാർ പരാതി പറയുന്നു. തത്ക്കാൽ ബുക്കിംഗിനു പോലും മാർഗമില്ലാതെ യാത്രക്കാർ വലയുകയാണ് എന്നാണ് വിവരം.

Share This Article
Leave a comment