കാസർകോഡ് ബൈക്ക് മോഷണക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. കോളിയടുക്കം സ്വദേശികളായ അബുൾ ബാസിത്ത്, മുഹമ്മദ് അഫ്സൽ എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
ഉപ്പളയിലെ മുഹമ്മദ് ഹമീദിൻ്റെ കെടിഎം ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വിദ്യാനഗറിൽ വെച്ചാണ് പ്രതികളായ അബ്ദുൽ ബാസിതിനെയും മുഹമ്മദ് അഫ്സലിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. കാസർഗോഡ് ജില്ലയിൽ കവർച്ചാ കേസുകളിൽ അന്വേഷണം നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.