തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്‌സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതൽ പുതിയ സമയം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുലർച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതൽ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും.
മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ജനുവരി മുതൽ അര മണിക്കൂർ നേരത്തേ തിരുവനന്തപുരം സെൻട്രലിൽ എത്തും. എന്നാൽ, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. നിലവിൽ ഇത് രാവിലെ ഒമ്പതിനാണ് തിരുവനന്തപുരം സെൻട്രലിൽ എത്തുന്നത്.ജനുവരി ഒന്ന് മുതൽ 8.30ന് എത്തും. എറണാകുളം ടൗണിൽ പുലർച്ചെ 3.15ന് എത്തി 3.20ന് പുറപ്പെടും. കോട്ടയത്ത് 4.32ന് എത്തി 4.35ന് പുറപ്പെടും. കൊല്ലം ജംഗ്ഷനിൽ 6.22ന് എത്തി 6.25ന് പുറപ്പെടും. നിലവിൽ ഇത് 7.02ന് എത്തി 7.05നാണ് പുറപ്പെടുന്നത്.
വിശദമായ സമയക്രമം അറിയാം:
വേണാട്
തിരുവനന്തപുരം സെൻട്രൽ- 05:20
കൊല്ലം ജംഗ്ഷൻ- 06:30- 6.33
കായംകുളം- 07:15- 07:17
കോട്ടയം- 08:21- 08:24
എറണാകുളം ടൗൺ- 09:40, 09:45
തൃശൂർ- 11:04, 11:07
ഷോർണൂർ- 12:25
മംഗലാപുരം- തിരുവനന്തപുരം മലബാർ (16630)
എറണാകുളം ടൗൺ- 03:05, 03:10
കോട്ടയം- 04:22, 04:25
ചങ്ങനാശ്ശേരി- 04:44, 04:45
തിരുവല്ല- 04:54, 04:55
ചെങ്ങന്നൂർ- 05:05, 05:07
കായംകുളം- 05:35, 05:37
കൊല്ലം ജങ്ഷൻ- 06:22, 06:25
കഴക്കൂട്ടം- 7:28, 07:29
തിരുവനന്തപുരം പേട്ട- 07:44, 07:45
തിരുവനന്തപുരം സെൻട്രൽ- 08:30