തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മൈക്രോബയോളജി വിഭാഗത്തിലെ വി ആർ ഡി എൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ ജൂനിയർ നഴ്സ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നഴ്സിങ്ങിൽ നാലുവർഷ ബിരദമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 31ന് രാവിലെ 11 മണിക്ക് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 – 2528855, 2528055.