പതിമൂന്ന് തരം സാധനങ്ങൾക്ക് സബ്സിഡി നൽകിക്കൊണ്ട് 6 ജില്ലകളിൽ സപ്ലൈകോയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഈ മാസം 30 വരെ ഇവ പ്രവർത്തിക്കും. സബ്സിഡി ഉല്പന്നങ്ങൾ കൂടാതെ എഫ് എം സി ജി ഉല്പനങ്ങൾ, ശബരി ഉല്പന്നങ്ങൾ എന്നിവയ്ക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട് എന്നാണ് അറിയിപ്പ്.
നിത്യോപയോഗ സാധനങ്ങളിൽ ബ്രാൻഡഡ് ഉല്പനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെയും വിലക്കുറവുണ്ടാകും. കൂടാതെ സബ്സിഡി ലഭിക്കാത്ത ഉല്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് നൽകുന്നുണ്ട്. സ്പെഷ്യൽ ഫെയറുകൾ പ്രവർത്തിക്കാത്ത ബാക്കി 8 ജില്ലകളിൽ അതത് ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന സൂപ്പർ മാർക്കറ്റുകൾ സപ്ലൈകോ ഫെയറുകളായി പ്രവർത്തിക്കുകയും ചെയ്യും.