പി കെ ശശിയെ ഒഴിവാക്കി കൊണ്ടേയിരിക്കുന്നു…

At Malayalam
1 Min Read

സി പി എം ൽ നടപടി നേരിട്ട നേതാവ് പി കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി പാർട്ടി ഒഴിവാക്കി. സി ഐ ടി യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ കൂടിയാണ് ഇതോടെ ശരിയിൽ നിന്ന് എടുത്തു മാറ്റിയത്. ശരിക്കു പകരം സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ പി എൻ മോഹനൻ സി ഐ ടി യു വിൻ്റെ ജില്ലാ പ്രസിഡന്റാകും.

ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് പറയുന്നു. അഴിമതി നടന്നതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയനെത്തുടര്‍ന്നാണ് പി കെ ശശിയെ പാര്‍ട്ടിയിലെ പദവികളിൽല്‍ നിന്നെല്ലാം ഒഴിവാക്കിയത്.

സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ചില നീക്കങ്ങളും ശശിയുടെ പാർട്ടി നിന്നു പുറത്തേക്കുള്ള വഴിക്ക് വേഗം കൂട്ടി. ശശി കെ ടി ഡി സി ചെയര്‍മാന്‍പദവും സി ഐ ടി യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം കടുപ്പിച്ചിരുന്നു.

- Advertisement -
Share This Article
Leave a comment