സി പി എംൽ നിന്ന് കോൺഗ്രസിലേയ്ക്ക്

At Malayalam
0 Min Read

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിൽ സി പി എമ്മിൽ നിന്നു കൂട്ടരാജി വച്ച് പ്രവർത്തകർ. കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉൾപ്പെടെ നാലു പേരാണ് നിലവിൽ രാജി വെച്ചത്. ഇവർ കോൺഗ്രസുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചു.

നിരവധി പേർ ഇനിയും പാർട്ടി വിട്ടുവരുമെന്ന് പുറത്തു വന്നവർ പറയുന്നു. പാർട്ടി വിട്ടു വരുന്നവർക്ക് സ്വീകരണം നൽകാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെയാണ് കുഴൽമന്ദത്തും സി പി എമ്മിൽ ഇപ്പോൾ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്

Share This Article
Leave a comment