സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്നു ചാടിയ കർണാടക സ്വദേശി മരിച്ചു

At Malayalam
0 Min Read

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്നു താഴേക്ക് എടുത്തു ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു കുമാരസ്വാമിയുടെ പ്രായം. ഇന്നലെ വൈകീട്ടാണ് സന്നിധാനത്ത് നിന്ന് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്ന് കുമാരസ്വാമി താഴേക്ക് എടുത്തു ചാടിയത്.

വീഴ്ചയിൽ അദ്ദേഹത്തിൻ്റെ കൈക്കും കാലിനും പരുക്കേറ്റിരുന്നു. സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുമാരസ്വാമിയ്ക്കു വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് ഡോക്ടർമാർ അറിയിച്ചു.

Share This Article
Leave a comment