കേന്ദ്ര സർക്കാരിൻ്റേത് കടുത്ത നീതിനിഷേധമെന്ന് മുഖ്യമന്ത്രി

At Malayalam
1 Min Read

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളത്തിനു സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ദുരന്തത്തിൽ കേന്ദ്രം അണപൈസയുടെ സഹായം നൽകിയില്ലെന്നു മാത്രമല്ല എല്ലാ സഹായങ്ങളും നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നേരിട്ട എല്ലാ പ്രകൃതി ദുരന്തങ്ങളിലും കേന്ദ്ര സർക്കാർ ഒരു പകപോക്കൽ സമീപനമാണ് കേരളത്തോട് ഇക്കാലമത്രയും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു കേന്ദ്രസർക്കാർ, രാജ്യത്തെ ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത സമീപനമാണ് ഈ സർക്കാർ കേരളത്തോട് ചെയ്യുന്നത്. കേരളവും രാജ്യത്തിന്റെ ഭാഗമാണന്ന് കണ്ടുകൊണ്ട് നീതി നിഷേധിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കാസർഗോഡ് പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിനെതിരെ കേരളത്തിൽ നിന്നു കനത്ത പ്രതിഷേധം ഉയർന്ന് വരേണ്ടുന്നണ സമയമാണിതെന്നും പിണറായി വിജയൻ പറഞ്ഞു

Share This Article
Leave a comment