വണ്ടി ഓടിയ്ക്കുന്നവർക്ക് ശ്രദ്ധയും ആത്മനിയന്ത്രണവും അത്യാവശ്യമെന്ന് മന്ത്രി

At Malayalam
1 Min Read

കോന്നിയിലുണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ അടക്കം നാലുപേർ മരണപ്പെട്ട സംഭവത്തിൽ മന്ത്രി ഗണേഷ് കുമാർ ​പ്രതികരിച്ചു. കോന്നിയിലുണ്ടായ റോഡ് അപകടം ഏറെ വേദനാജനകമാണെന്നും നമ്മുടെ അശ്രദ്ധ കാരണം മാത്രമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നതെന്നും ഇക്കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ​മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ​ഗണേഷ്കുമാർ ഇക്കാര്യം പറഞ്ഞത്.

വാഹനത്തിൻ്റെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് എം വി ഡിയുടെയും പൊലീസിന്റെയും കണ്ടെത്തലും വന്നിട്ടുണ്ട്. അടുത്തിടെയായി കേരളത്തിൽ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതു ജനങ്ങൾക്കായി വാഹനാപകടങ്ങൾ സംബന്ധിച്ച് പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. വാഹനം ഓടിയ്ക്കുന്നവർ സ്വയം നിയന്ത്രണം കൂടി അത്യാവശ്യമാണ് എന്ന് സ്വന്തമായ ബോധം കൂടി ഉണ്ടാക്കിയെടുക്കണം.റോഡിന്റെ അപാകതയാണെങ്കിൽ അതുപരിഹരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കാൻ വേണ്ട നിർദേശങ്ങളും നൽകിയിട്ടുണ്ട്. അതിനേക്കാളെല്ലാമുപരി ഡ്രൈവർമാർ ശ്രദ്ധയോടുകൂടി വാഹനം ഓടിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Article
Leave a comment