കോഴിക്കോട് വടകര ചോറോട് ഒമ്പതു വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നതാണ് പുതിയ കേസ്. നിലവിൽ വിദേശത്തുള്ള ഷജിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള നീക്കങ്ങൾ നടത്തുകയാണന്നും വിവരമുണ്ട്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണ് ഇപ്പോൾ ഈ കേസു കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപകടം ഉണ്ടായതിനെ തുടർന്ന് ഷജിലിൻ്റെ കാറിനു സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിന് ചെലവായ തുകയ്ക്കു വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെയും ഇപ്പോൾ കബളിപ്പിച്ചിരിക്കുന്നത്. ഈ കേസിൽ 30,000 രൂപയാണ് ഷജീൽ തട്ടിയെടുത്തത് എന്നാണ് പൊലിസ് രജിസ്റ്റർ ചെയ്ത പുതിയ കേസിൽ പറയുന്നത്.