പത്തനംതിട്ട ജില്ലയിലെ കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും എതിരേ വന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിക്കാനിടയായ സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തൽ. കാർ ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയും അനാസ്ഥയുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവ സ്ഥലത്ത് പതിവായി അപകടങ്ങൾ നടക്കാറുണ്ടെന്ന് നാട്ടുകാരും പരാതി പറയുന്നു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് ഈ അപകടത്തി മരിണത്തിനു കീഴടങ്ങിയത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ അമിത വേഗത്തിൽ പോകുന്നത്തിൻ്റേയും മറ്റു സി സി ടി വി ദൃശ്യങ്ങള്‍ പൊലിസിനും ലഭിച്ചു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പുറത്തുവരികയും ചെയ്തിരുന്നു.