കെ എസ് ഇ ബി യില്‍ 306 പേരെ നിയമിക്കും

At Malayalam
1 Min Read

കെ എസ് ഇ ബി യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍ പി എസ് സിയ്ക്ക് റിപ്പോര്‍‍ട്ട് ചെയ്യാന്‍ ഫുള്‍‍ടൈം ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് എന്‍‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി എസ് സി ക്വാട്ടയില്‍‌ 100 ഉം, സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ 50ഉം, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി എസ് സി ക്വാട്ടയില്‍ 50ഉം,10 ശതമാനം ക്വാട്ടയില്‍ സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നും 50ഉം, ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പി എസ് സി ക്വാട്ടയില്‍ 50ഉം,ഡിവിഷണല്‍ അക്കൌണ്ട്സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പി എസ് സി ക്വാട്ടയില്‍ 6ഉം ഒഴിവുകളാണ് പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക.

Share This Article
Leave a comment