രണ്ടു പേർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

At Malayalam
1 Min Read

തിരുവനന്തപുരത്ത് രണ്ടു പേർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ ഇന്ന് ഉച്ചയോടെ കുളിയ്ക്കാനിറങ്ങിയ മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ രണ്ടു പേരാണ് മുങ്ങി മരിച്ചത്. പാറോട്ടു കോണത്ത് താമസക്കാരായ പ്രകാശൻ, ജയൻ എന്നിവരാണ് മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേത്രക്കുളത്തിന് വലിയ ആഴമുണ്ടായിരുന്നതിനാൽ ചുറ്റുമതിലും ഗേറ്റും അപകട സൂചനാ ബോർഡുമൊക്കെ സ്ഥാപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതൊക്കെ മറി കടന്നാണ് മൂവരും കുളത്തിലിറങ്ങിയത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന മൂന്നു പേരേയും വലിച്ച് കരയിൽ എത്തിച്ചെങ്കിലും രണ്ടു പേർ അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയിരുന്നു.

മെഡിക്കൽ കോളജ് പൊലീസെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. മുങ്ങിത്താഴ്ന്ന മൂന്നാമത്തെ ആളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Article
Leave a comment