ആറ്റിങ്ങല്‍ ഗവ: ഐ ടി ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. എസ് ഐ യു സി നാടാര്‍, ഇ ഡബ്ലു എസ് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഐ ടി ഐ ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0470 – 2622391