തൃശൂർ കുന്നംകുളത്തിനു സമീപം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കേച്ചേരി ചിറനെല്ലൂർ മണലി സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
സബ് ഇൻസ്പെക്ടർ ഫക്രുദീൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സുനിൽ ദത്തിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്.