പാലക്കാട് ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ വിവിധ പ്രോജക്ടുകളിലേക്ക് ജി എന്‍ എം നേഴ്‌സ് തസ്തികയില്‍ പ്രതീക്ഷിത ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജി എന്‍ എം നേഴ്സ്മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഡിസംബര്‍ 10ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ),ചാത്തപുരം കല്‍പ്പാത്തി പി ഒ, പാലക്കാട് 678003 എന്ന സ്ഥാപനത്തില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍(ഹോമിയൊ) അറിയിച്ചു.
യോഗ്യരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിനു പുറമെ എസ് എസ് എല്‍ സി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് നേരില്‍ എത്തണം. പെയിന്‍ & പാലിയേറ്റിവ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് കൂടി കഴിഞ്ഞിട്ടുള്ള ജി എന്‍ എം നേഴ്സ്മാര്‍ക്ക് മുന്‍ഗണനയുണ്ടാകും. ഫോണ്‍: 0491- 2576355