സിൽവർ ലൈൻ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. അര മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രാഥമിക കാര്യങ്ങൾ മാത്രമാണ് ചർച്ചയിൽ വന്നത് എന്ന് കെ റെയിൽ എം ഡി അജിത് കുമാർ പറഞ്ഞു. ചർച്ച വളരെ പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായിട്ടായിരുന്നു ചർച്ച.