തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പഴക്കംചെന്ന 450 എം എം കാസ്റ്റ് അയൺ ഡി കമ്മീഷൻ ചെയ്യുന്ന പ്രവർത്തിയും ജനറൽ ആശുപത്രി – വഞ്ചിയൂർ റോഡിൽ 300 എം എം ഡി ഐ പൈപ്പ് മെയിൻ റോഡിലെ 500 എം എം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തുന്ന പ്രവർത്തിയും നടത്തുന്നതിനാൽ ഡിസംബർ 6 (വെള്ളി) രാവിലെ 10 മണിമുതൽ ഡിസംബർ 7 (ശനി) രാവിലെ 10 മണി വരെ വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിന്മൂട്, ഊളൻപാറ, നന്തൻകോഡ്, ജവഹർനഗർ, ആൽത്തറ, സി എസ് എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡി പി ഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം ജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എ കെ ജി സെന്ററിനു സമീപപ്രദേശങ്ങൾ, പി എം ജി, ലോ കോളജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറക്കുളം, പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട്, പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെണ്പാലവട്ടം, പേട്ട, പാൽകുളങ്ങര, പെരുതാന്നി, ചാക്ക, ഓൾ സൈന്റ്സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ്, സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്.
ഉപഭോക്താക്കൾ ഇതൊരറിയിപ്പായി കണ്ട് വേണ്ട മുൻ കരുതൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.