സതീഷിൻ്റെ രഹസ്യമൊഴി എടുക്കാൻ അനുമതി

At Malayalam
0 Min Read

കൊടകര കുഴൽപ്പണക്കേസിൽ, ബി ജെ പി നേതാവായിരുന്ന തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതി അനുമതി നൽകി. തൃശ്ശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ അനുമതി നൽകിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. രഹസ്യമൊഴി രേഖപ്പെടുത്തേണ്ടുന്ന തീയതി കോടതി നിശ്ചയിച്ചിട്ടില്ല. കുഴൽപ്പണം ബി ജെ പി യുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു എന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി കൂടിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് ഒമ്പതു കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയിരുന്നത്.

Share This Article
Leave a comment