സൗജന്യ ലാപ്ടോപ് ; പരാതി നൽകിയതായി മന്ത്രി

At Malayalam
0 Min Read

സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ് നൽകുന്നു എന്ന വിധത്തിൽ വന്ന വാർത്തയിൽ ആരും വഞ്ചിതരാകരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു വ്യാജസന്ദേശം പ്രചരിക്കുന്നത്. ഈ തട്ടിപ്പിൽ ആരും വീഴരുതെന്നും സന്ദേശം മറ്റുള്ളവർക്കായി പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അപേക്ഷിക്കുന്നവരുടെ പേരും മറ്റു വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെ ഈ സൈബർ തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നുണ്ട്. തട്ടിപ്പു ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലിസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.

Share This Article
Leave a comment