ആലപ്പുഴ ജില്ലയിലെ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജി, ദേവാനന്ദ് എന്നിവരുടെ സംസ്ക്കാരം ഇന്ന്. ആയുഷിന്‍റെ സംസ്ക്കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്ത് നടന്നു. ഇൻഡോറിൽ ആയിരുന്ന ആയുഷിൻ്റെ മാതാപിതാക്കൾ ഇന്നലെ വൈകിട്ടോടെ വീട്ടിൽ എത്തിച്ചേർന്നു. ദേവാനന്ദിന്‍റെ സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് പാലാ മറ്റക്കരയിലെ തറവാട് വീട്ടിലും നടക്കും.
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്ക്കരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.