കാസറഗോഡ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി കോം, പി ജി ഡി സി എ / തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ് അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം.
അപേക്ഷ ഡിസംബര്‍ പത്തിന് വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇoപ്ലിമെന്റേഷന്‍ യൂണിറ്റ്, (പി ഐ യു) പി എം ജി എസ് വൈ, കാസര്‍ഗോഡ്, വിദ്യാനഗര്‍ (പി ഒ) 671123 എന്ന വിലാസത്തില്‍ ലഭിക്കണം.