ചേർത്തലയിൽ വാഹനാപകടം, രണ്ടു മരണം

At Malayalam
0 Min Read

ആലപ്പുഴ ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരായ രണ്ടു യുവാക്കളാണ് മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് ദാരുണമായി മരണത്തിനു കീഴടങ്ങിയത്.

ചേർത്തല എക്സ്റേ ജംഗ്ഷനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസ് ബൈക്കിൽ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബങ്ങൾക്കു വിട്ടു നൽകും

Share This Article
Leave a comment