ആലപ്പുഴ സർക്കാർ നഴ്സിംഗ് കോളജില്‍ ഒഴിവുള്ള എം എസ് സി നഴ്സിംഗ് കോഴ്സിലെ സീറ്റുകളിലേക്ക് നവംബര്‍ 29 ന് രാവിലെ 11 മണിക്ക് കോളജില്‍ വെച്ച് സ്പോട്ട് അഡ്മിഷന്‍ നടത്തും. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിംഗ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിംഗ്, മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ്, ഒബ്സ്റ്റട്രിക് ആന്റ് ഗൈനക്കോളജിക്കല്‍ നഴ്സിംഗ് എന്നിവയില്‍ ഓരോ ഒഴിവുകള്‍ ഉണ്ട്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രോസ്പെക്റ്റസില്‍ നിഷ്‌കര്‍ഷിച്ചിരുന്ന അസ്സല്‍ രേഖകള്‍ സഹിതം സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.