പ്രിയങ്ക ഗാന്ധി പാർലമെൻ്റംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാള തനിമയുള്ള കേരള സാരി ധരിച്ചെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി ജയിച്ചത്.
രാഹുൽ ഗാന്ധി വയനാട് എം പി സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പകരമായി പ്രിയങ്ക എത്തിയത്. എൽ ഡി എഫിലെ സതിൻ മൊകേരിയേയും ബി ജെ പി യുടെ നവ്യ ഹരിദാസിനെയും നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കിയാണ് പ്രിയങ്ക വയനാട്ടിൽ നിന്ന് പാർലമെൻ്റിലേക്കെത്തിയത്.