പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടാം സ്ഥാനത്ത്
ആരോഗ്യ വകുപ്പിൽ 373 സർക്കാർ ഉദ്യോഗസ്ഥരാണ് സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. 224 പേർ പെൻഷൻ അടിച്ചു മാറ്റിയതോടെ രണ്ടാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പും കരസ്ഥമാക്കി ! മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരായ ‘മാതൃകാ മനുഷ്യസ്നേഹി ‘കളാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേർ, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി , റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതം, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേർ, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കൊളീജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 എന്നിങ്ങനെ ‘ മാതൃകകൾ’ വേറെയുമുണ്ട്.
മറ്റ് വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങിലും പെന്‍ഷന്‍ പറ്റുന്നവരുടെ എണ്ണം ചുവടെ നിരത്താം.
വില്‍പന നികുതി 14 , പട്ടികജാതി ക്ഷേമ വകുപ്പ് 13, ഗ്രാമ വികസനം, പൊലീസ്, പി എസ് സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ 10 വീതം. സഹകരണം 8 , ലജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഏഴു വീതം, വനം വന്യജീവി 9, സോയില്‍ സര്‍വെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയര്‍ഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് 4 വീതം, സാമൂഹിക ക്ഷേമം, രജിസ്ട്രേഷന്‍, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആര്‍ക്കിയോളജി മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷന്‍ ലബോട്ടറി, എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്, ലോ കോളജുകള്‍ രണ്ടു വീതം, എന്‍ സി സി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഇലക്‌ട്രിക്കല്‍ ഇന്‍സ്പക്‌ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, പിന്നാക്ക വിഭാഗ വികസനം, കയര്‍ വകിസനം ഒന്നു വീതം എന്നിങ്ങനെയാണ് ശമ്പളത്തിനു പുറമേ, ഉടുതുണിക്കു മറുതുണി ഇല്ലാത്തവന് സർക്കാർ വല്ലപ്പോഴും നൽകി പോന്ന 1600 രൂപ പിടിച്ചു പറിച്ചു കൊണ്ടിരുന്ന ‘ചമ്പൂർണ ചാച്ചര മല്യാലി ‘.