നവീൻബാബു കേസിൽ സി ബി ഐ അന്വേഷണം ; ഹർജി തീർപ്പാക്കി

At Malayalam
1 Min Read

മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിന്‍റെ മരണം സി ബി ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. നവീൻ ബാബുവിന്റെ ഭാര്യ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്. ചേർത്തല സ്വദേശി മുരളീധരനാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ ഭാര്യയും തഹസിൽദാരുമായ മഞ്ജുഷ നൽകിയ ഹർജിയിൽ കേസ്ഡയറി ഹാജരാക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസിനോട് ഹൈക്കോടതി നിർദേശം ആവശ്യപ്പെട്ടിരുന്നു. നവീൻ ബാബുവിൻ്റേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതികളെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിന്‍റെ കുടുംബം ഹർജിയിൽ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും സി ബി ഐയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

Share This Article
Leave a comment