മെഡിക്കല്‍ ഓഡിറ്റര്‍ ഇന്റര്‍വ്യൂ 3 ന് 

At Malayalam
0 Min Read

കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് (കാസ്പ് ) കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത ജി എന്‍ എം, ബി എസ് സി നഴ്‌സിങ്ങ് / എം എസ് സി നഴ്‌സിങ്ങ്, നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. കാസ്പിനു കീഴില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയിലുള്ള ജോലി പരിചയം അഭികാമ്യമാണ്. 760 രൂപയാണ് ദിവസവേതനം.  നിയമന കാലാവധി 360 ദിവസം.

ഇന്റര്‍വ്യൂ ഡിസംബര്‍ മൂന്നിന്  രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍.  ഫോണ്‍: 0495 – 2350055, 2357457. 

Share This Article
Leave a comment