പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജി എൻ എം, ബി എസ് സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ് , ഐ സി സി യുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.
പ്രായ പരിധി 18 – 40 വയസ്. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം.