പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബി ജെ പി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്ററിൽ പരാമർശമുള്ളത്. ഇവർ മൂവരും ബി ജെ പിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബി ജെ പിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബി ജെ പി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.