പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മന:പൂർവ്വമല്ലാത്ത നരഹത്യക്ക് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കരാറുകാരനെ ഉൾപ്പെടെ പ്രതിയാക്കിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇന്നു തന്നെ പ്രതികളെ അറസ്റ്റ് ചെയ്യും.
മരം മുറിയ്ക്കുന്നതിനായി റോഡിൽ കയർ കെട്ടിയത് യാതൊരു തരത്തിലുമുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി റോഡിൽ കുറുകേ കെട്ടിയിരുന്ന കയറിൽ കുരുങ്ങി സിയാദ് എന്ന യുവാവ് മരിക്കുന്നത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ സിയാദിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യക്കും മകൾക്കും പരിക്കു പറ്റിയിരുന്നു.