മഹാരാഷ്ട്രയിലെ ദഹാനു നിയമസഭാ മണ്ഡലത്തിലെ സി പി എം ൻ്റെ വിജയം ശ്രദ്ധേയമായി. കഴിഞ്ഞ 10 തവണയായി സി പി എം തന്നെയാണ് ഈ മണ്ഡലത്തിൽ വിജയിച്ചു വരുന്നത്. ബി ജെ പി സ്ഥാനാർത്ഥിയായ മേധ സുരേഷിനെയാണ് സി പി എം സിറ്റിംഗ് എം എൽ എ യായ വിനോദ് ഭിവ നിക്കോള പരാജയപ്പെടുത്തിയത്. 5133 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വിനോദ് ഇപ്രവശ്യം നേടിയത്.
മഹാരാഷ്ട്രയിലെ ഏറ്റവും നിർധനനായ നിയമസഭാംഗം കൂടിയാണ് വിനോദ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 4707 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ബി ജെ പി തോൽപ്പിച്ചത്. ദഹാനി മണ്ഡലത്തിൽ ഉൾപ്പെട്ട തലസാരി പഞ്ചായത്ത് കഴിഞ്ഞ 58 കൊല്ലമായി ഭരിക്കുന്നതും സി പി എം ആണ്. ഗുജറാത്തിൻ്റെ അതിർത്തി പ്രദേശത്തോട് ചേർന്നാണ് ദഹാനി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.