പുല്ലുമേടു നിന്നും സന്നിധാനത്തേക്കു മല കയറുന്നതിനിടയിൽ വനത്തിൽ കുടുങ്ങിയ തീർത്ഥാടക സംഘത്തെ പൊലീസും എൻ ഡി ആർ എഫും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള 17 അയ്യപ്പ ഭക്തരാണ് പുല്ലുമേടു നിന്നു മൂന്നു കിലോമീറ്റർ മാറി കഴുതക്കുഴി എന്ന ഭാഗത്ത് കുടുങ്ങി പോയത്. ഇവരിൽ പരിക്കുപറ്റിയ മൂന്നു പേരിൽ രണ്ടു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.