വയനാട് ദുരന്ത സഹായത്തിൽ വീണ്ടും ഉരുണ്ട് കളിച്ച് കേന്ദ്ര സർക്കാർ. നടപടികൾ പുരോഗമിക്കുകയാണെന്നും വ്യവസ്ഥകൾക്ക് വിധോയമായി 153 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിനിടെ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയ എൽ ഡി എഫ് – യു ഡി എഫ് മുന്നണികളെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.