സി പി എം നേതാവ് ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സിലെ രണ്ടു ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പുസ്തക പ്രസാധനത്തിൻ്റെ കരാർ സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്ന് ജീവനക്കാർ പൊലിസിനോട് പറഞ്ഞു.
ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജയിലുള്ള രവി ഡി സി തിരിച്ചു നാട്ടിലെത്തിയാലുടൻ അദ്ദേഹത്തിൻ്റെ മൊഴിയും രേഖപ്പെടുത്തും. മൊഴിയെടുപ്പിന് ഇ പി ജയരാജൻ പൊലിസിനോട് സാവകാശം തേടി. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണെന്നും മൊഴിയെടുപ്പിനുള്ള സമയം പിന്നീട് അറിയിക്കാമെന്നും ഇ പി അറിയിച്ചതായി പൊലീസ് പറഞ്ഞു. ആത്മകഥയുടെ 178 പേജുകൾ എവിടെ നിന്നാണ് പുറത്തു പോയതെന്ന് കണ്ടെത്താനാണ് പൊലിസിൻ്റെ ശ്രമം. മാധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുക്കാനാണ് പൊലിസിൻ്റെ തീരുമാനം.