യോഗത്തിനു പോയാൽ ഇരുന്ന കസേര ഫ്രീ !

At Malayalam
1 Min Read

പാർട്ടി പരിപാടിക്കു പോയാൽ ഇരുന്ന കസേരയും എടുത്ത് വീട്ടിലേക്കു മടങ്ങാം. ഇവിടെയല്ല, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് ഈ സ്പെഷൽ ഓഫർ. എ ഐ എ ഡി എം കെയാണ് വിചിത്രമായ ഈ ഓഫർ അണികൾക്കും നാട്ടുകാർക്കും മുന്നിൽ വച്ചത്. പാർട്ടിയോഗങ്ങൾക്ക് ആളെ കൂട്ടണം എന്നതാണ് ഓഫറിനു പിന്നിലെ മുഖ്യ അജണ്ട. ജയലളിതയുടെ മരണശേഷം പാർട്ടിക്ക് കരുത്ത് പോര. നഷ്ടപ്പെട്ട ജനസ്വാധീനം തിരികെ പിടിക്കാനുള്ള ബദ്ധപ്പാടിലാണ് ഇപ്പോൾ പാർട്ടി നേതാക്കൾ.

തിരുപ്പൂരിലെ പെരുമാനല്ലൂരിൽ നടന്ന എ ഐ എ ഡി എം കെ യുടെ യോഗത്തിലാണ് അവരവരിരുന്ന കസേര കൂടി കൊണ്ടു പൊയ്ക്കൊള്ളാൻ യോഗത്തിനെത്തിയവരോട് നേതാക്കൾ നിർദേശിച്ചത്. യോഗ ശേഷം കസേരകൾ തോളിലേറ്റി നടന്നു പോകുന്ന പാർട്ടി അണികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തമിഴ് സൂപ്പർ സ്റ്റാർ വിജയ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതോടെ എ ഐ എ ഡി എം കെ യുടെ പഴയ അണികളിൽ പലരും കൂട്ടത്തോടെ വിജയിനു പിന്നാലെ പോകുന്നതായും പറയുന്നു. അതു കൂടി കണ്ടുകൊണ്ടാവും ആളെക്കൂട്ടാൻ പുതിയ തരം പദ്ധതികൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നത്.

Share This Article
Leave a comment