തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടായി. എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് മർദനമേറ്റതായാണ് വിവരം. ലാൽകൃഷണ , പ്രശാന്ത്, പ്രസന്നൻ എന്നിവർക്കാണ് മർദനമേറ്റത്.
തലയ്ക്കും ചെവിക്കുമാണ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത് എന്നാണ് ലഭിയ്ക്കുന്ന വിവരം. ഊരുട്ടുകാലയിൽ നടന്ന എക്സൈസിൻ്റെ പരിശോധനക്കിടെയാണ് സംഭവമുണ്ടായത്. മർദനമേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.