ചാടിപ്പോയത് കുറുവാ സംഘത്തിൽപ്പെട്ടയാളന്ന് സംശയം

At Malayalam
1 Min Read

വൻ മോഷ്ട്ടാക്കളായ കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് കൊണ്ടു പോകുന് വഴിയാണ് ഇയാൾ കസ്റ്റഡിയിൽ നിന്നു ചാടി പോയതന്ന് പറയുന്നു. ഇയാൾക്കായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തെരച്ചിൽ നടത്തി വരികയാണ്. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്.

കൈവിലങ്ങോടെയാണ് ഇയാൾ ഓടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും ഇപ്പോൾ പൊലിസിനെ വെട്ടിച്ച് ഓടിപ്പോയതും.

Share This Article
Leave a comment