ഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്തു മാത്രമുള്ളത് ആയിരത്തിയഞ്ഞുറോളം പൊലീസുകാർ. ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ നേതൃത്വത്തിലാണ് പൊലീസിന്റെ പ്രവർത്തനം. രാവിലെ പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ നിർദ്ദേശങ്ങൾ നൽകി. ചടങ്ങിൽ ജില്ല പോലീസ് മേധാവി വി ജി വിനോദ്കുമാർ, ജോയിന്റ് സ്‌പെഷ്യൽ ഓഫീസർമാരായ അങ്കിത് സിങ് ആര്യ, സി ബാലസുബ്രഹ്‌മണ്യം എന്നിവർ പങ്കെടുത്തു. ഒരു പൊലീസ് മേധാവിയുടെ കീഴിൽ രണ്ട് അഡീഷണൽ എസ് പി മാർ, 10 ഡിവൈ എസ് പി മാർ , 27 സി ഐ മാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സേനയുടെ വിന്യാസം. 90 എസ് ഐ മാരും 1,250 സിവിൽ പൊലീസ് ഓഫീസർമാരുമാണുള്ളത്. 12 ദിവസം വീതമാണ് ഓരോ ടീമിന്റെയും ഡ്യൂട്ടി.
പതിനെട്ടാംപടി കയറാൻ ഭക്തരെ സഹായിക്കുന്ന പൊലീസുകാർ 15 മിനിറ്റ് കൂടുമ്പോൾ മാറിക്കൊണ്ടിരിക്കും. മുൻവർഷങ്ങളിൽ 20 മിനിറ്റിലായിരുന്നു മാറിയിരുന്നത്. ഇപ്പോഴത് 15 മിനിറ്റ് എന്നു നിജപ്പെടുത്തിയിട്ടുണ്ട്.