ഏഴാംതരം കടന്ന് ഇന്ദ്രൻസ് , ഇനി പത്താംതരം

At Malayalam
1 Min Read

നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. സിനിമാ തിരക്കുകൾക്കിടയിൽ 68 ആം വയസിലാണ് ഇന്ദ്രൻസ് പരീക്ഷ പാസായത് എന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ദ്രൻസ് പരീക്ഷ എഴുതിയത്. 500 ൽ 297 മാർക്കു വാങ്ങിയാണ് അദ്ദേഹം പരീക്ഷ ജയിച്ചു കയറിയത്.

മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾ തനിക്കെളുപ്പമായിരുന്നെന്നും എന്നാൽ ഹിന്ദി വലച്ചു കളഞ്ഞെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ഏഴാം തരം പരീക്ഷ പാസായതോടെ ഇനി പത്താം തരം തുല്യതാ പരീക്ഷ എഴുതിയാൽ മതിയാകും. സിനിമാ തിരക്കുമൂലം കൃത്യമായി ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഇന്ദ്രൻസ് ഒഴിവു സമയത്ത് വീട്ടിലിരുന്നാണ് കൂടുതലും പഠിച്ചിരുന്നത്.

ഇപ്രവശ്യത്തെ ഏഴാം ക്ലാസ് തുല്യതാപരീക്ഷയിൽ 1,483 പേർ മൊത്തം വിജയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി വിജയികളായ എല്ലാവരേയും അഭിനന്ദിച്ചു.

Share This Article
Leave a comment