അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള മൂന്നാര്‍ എം ആര്‍ എസ്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയിൽ കൗണ്‍സലിംഗ് നല്‍കുക, കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നിവയാണ് ചുമതലകൾ. യോഗ്യത എം എ സൈക്കോളജി / എം എസ് ഡബ്‌ള്യൂ ( സ്റ്റുഡന്റ് കൗണ്‍സലിംഗ് നേടിയവരായിരിക്കണം ) / എം എസ് സി സൈക്കോളജി, കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് /കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുളള, 2024 ജനുവരി 1 ന് 25 നും 45 നും മധ്യേ പ്രായപരിധിയുളള പുരുഷന്മാരവണം അപേക്ഷകർ.
ഇവർക്കുള്ള വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നവംബർ 26 ന് പകൽ 11.30 ന് അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും.
താല്‍പ്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസ്സല്‍), പകര്‍പ്പുകള്‍, മേല്‍ വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ ഡി കാര്‍ഡ് എന്നിവ സഹിതം അന്ന് രാവിലെ 10.00 മണിക്ക് എത്തിച്ചേരേണ്ടതാണ്.